പി.ആർ നമ്പർ: 51/2026-09-30
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
| വകുപ്പ് | ഫിഷറീസ് |
|---|---|
| ജില്ല / മേഖല | തിരുവനന്തപുരം /പ്രാദേശികം |
| പുറപ്പെടുവിച്ചത് | ജില്ലാ ഇൻഫർമേഷൻ ഓഫീസർ (DIO) |
തിരുവനന്തപുരം:
കേരളത്തിൽ സെപ്റ്റംബർ 30 മുതൽ അടുത്ത നാല് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങിയ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.