കേരളത്തിൽ 18 മരുന്നുകളുടെ ലഭ്യത കുറവ്ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് പൊതുവായി മരുന്നുകളുടെ ക്ഷാമമില്ലെന്നും എന്നാൽ മരുന്നുകളുടെ ലഭ്യതയിൽ കുറവുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആവശ്യമായ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരാഴ്ചയ്ക്കകം ലഭ്യത സാധാരണ നിലയിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.